കെജ്രിവാളിനെ കണ്ടം വഴി ഓടിച്ച് മലയാളികള്‍

  • 4 years ago
ഇക്കുറി വാമനജയന്തിയുമായി രംഗത്ത് എത്തിയിരിക്കുന്നത് സംഘപരിവാറില്‍ നിന്നുളള ആരുമല്ല, മറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. കെജ്രിവാളിന്റെ ട്വീറ്റിന് മലയാളികള്‍ കൂട്ടപ്പൊങ്കാല ഇടുകയാണ്.കെജ്രിവാളിനെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്ത് വന്നിട്ടുണ്ട്. #Happyonamkejriwal ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ട മഹാബലി രാജാവിനെ അപമാനിച്ചതില്‍ മുറിവേറ്റ മലയാളികള്‍ പ്രതികരിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തക്ക വിധത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയ ഏതെങ്കിലും മലയാളികള്‍ ഉണ്ടെങ്കില്‍ അവര്‍ തിരുവോണത്തിന് സദ്യ ഉണ്ണുമ്പോള്‍ ഇതോര്‍ക്കണം എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്

Recommended