മോദിയെ കണ്ടം വഴി ഓടിച്ച് ജനങ്ങള്‍

  • 4 years ago
്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത്യ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിനെതിരെ വന്‍ പ്രതിഷേധം. ബിജെപിയുടെ യുട്യൂബ് ചാനലില്‍ പ്രോഗ്രാമിന്റെ വീഡിയോക്ക് രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കുകള്‍ ആണ് ലഭിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മന്‍ കി ബാത്ത് പ്രോഗ്രാം നടക്കാറ്. ആഗസ്റ്റിലേത് നടന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ വീഡിയോ ബിജെപി തങ്ങളുടെ യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെ ആയപ്പോള്‍ 32000 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ 280000 പേരാണ് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്. അങ്ങനെ ബിജെപിയുടെ യുട്യൂബ് ചാനലില്‍ ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക് കിട്ടുന്ന വീഡിയോകളില്‍ ഒന്നായി ഇത് മാറി. ബിജെപിയുടെ യുട്യൂബ് ചാനലിന് 35 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആണുള്ളത്. മോദിയുടെ മന്‍കി ബാത്ത് പ്രോഗ്രാമിന്റെ വീഡിയോ 10 ലക്ഷം പേര്‍ കണ്ടു

Recommended