പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

  • 4 years ago
ബി‌എം‌ഡബ്ല്യു ഇന്ത്യ പുതുതലമുറ X6 രാജ്യത്ത് അവതരിപ്പിച്ചു. 95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കൂപ്പെ-എസ്‌യുവി X-ലൈൻ, M-സ്‌പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ സിംഗിൾ പവർട്രെയിൻ ഓപ്ഷനിൽ ലഭ്യമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ബിഎംഡബ്ല്യുവിന്റെ മോഡൽ നിരയിൽ X5-നും X7-നും ഇടയിലാണ് X6 സ്ഥിതിചെയ്യുന്നത്. CBU റൂട്ട് വഴിയാണ് വാഹനം ഇന്ത്യയിൽ എത്തുന്നത്. 5 സീരീസ്, 7 സീരീസ് എന്നിവയുടെ അതേ CLAR പ്ലാറ്റ്ഫോമിലാണ് പുതുതലമുറ X6 നിർമ്മിച്ചിരിക്കുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലുപ്പത്തിലുള്ള രൂപഭാവം മാത്രമല്ല കിഡ്നി-ഗ്രില്ലിന്റെ വലിയ ആവർത്തനവും പുതിയ X6 -ൽ വരുന്നു.

Recommended