ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

  • 4 years ago
മറ്റ് നിര്‍മ്മാതാക്കളെപ്പോലെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 375 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ നാളില്‍ കമ്പനിക്ക് ലഭിച്ചത്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷം മെയ് 20 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നത്. അതേസമയം മോഡലുകള്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രതിമാസ വില്‍പ്പനയില്‍ 89.9 ശതമാനത്തിന്റെയും, പ്രതി വര്‍ഷ വില്‍പ്പനയില്‍ 96.7 ശതമാനത്തിന്റെയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ മൂന്ന് മോഡലുകളാണ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്. ഇളവുകള്‍ ലഭിച്ചതോടെ 155 സര്‍വീസ് സെന്ററുകളും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനം കമ്പനി ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.