ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

  • 4 years ago
കഴിഞ്ഞ ഏപ്രിൽ മാസം വാഹന നിർമാണ-വിൽപ്പന മേഖല മുഴുവൻ സ്‌തംഭിച്ചപ്പോൾ കനത്ത നഷ്‌ടമാണ് കമ്പനികൾക്കെല്ലാം നേരിടേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ മാസം ഭാഗികമായി ഡീലർഷിപ്പുകൾ പുനരാരംഭിച്ചതോടെ നേരിയ ആശ്വാസം ഇതിൽ വന്നു. ആഭ്യന്തര കാർ നിർമാതാക്കളായ ടാറ്റ മോട്ടോർസ് 2020 മെയ് മാസത്തിൽ 3,152 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. അതേസമയം കാർ വിപണിയിലെ രാജാക്കൻമാരായ മാരുതി സുസുക്കിക്ക് വെറും 18,000 യൂണിറ്റുകൾ മാത്രമാണ് മെയ് മാസത്തിൽ വിറ്റഴിക്കാൻ സാധിച്ചത്. മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇനിയും എത്തിയിട്ടില്ലെങ്കിലും അടുത്തിടെ പുറത്തിറക്കിയ ആൾ‌ട്രോസിന് ജനപ്രിയ മോഡലുകളായ നെക്‌സോണിനെയും ടിയാഗോ ഹാച്ചിനെയും മറികടക്കാൻ സാധിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം.

Recommended