മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

  • 4 years ago
2020 മെയ് 26 മുതല്‍ കര്‍ണാടകയിലെ ബിഡാദിയിലെ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ടൊയോട്ട. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും കമ്പനി അറിയിച്ചു. ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ 290 ടൊയോട്ട ഡീലര്‍ഷിപ്പുകളും 230 സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച പ്രദേശങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു.