മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു | Oneindia Malayalam

  • 4 years ago
കൊറോണയെ പ്രതിരോധിക്കാന്‍ അതിവേഗ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കെ രാജ്യം പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു. കൊറോണ ബാധിതമായ മേഖലയും അല്ലാത്ത മേഖലകളും സംബന്ധിച്ച് സര്‍ക്കാരിന് ഏകദേശ ധാരണയുണ്ട്. എന്നാല്‍ കൊറോണയില്ലാത്ത മേഖലകളായി കരുതുന്ന സ്ഥലങ്ങളില്‍ രോഗ ബാധിതരുണ്ടോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. ഈ പ്രതിസന്ധി ഭാവിയില്‍ രോഗം പടരാനുള്ള സാധ്യതയും കാണിക്കുന്നു. ഇതാണ് പൂള്‍ ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

Recommended