Congress accept shivsena support in different times | Oneindia Malayalam

  • 5 years ago
Congress accept shivsena support in different times
കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വലിയ ആശങ്കകളുണ്ട്. ഒന്നാമത് ശിവസേന തീവ്ര ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. ശിവസേനയെ പിന്തുണയ്ക്കുന്നതിലൂടെ ഉള്ള വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഇതൊക്കെ കോണ്‍ഗ്രസിന്റെ നാടകങ്ങളാണെന്ന് വ്യക്തമാണ്. പല സന്ദര്‍ഭങ്ങളിലായി കോണ്‍ഗ്രസ് ശിവസേനയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. ബാല്‍ താക്കറെയുടെ കാലം മുതല്‍ കോണ്‍ഗ്രസിനെ പല വട്ടം ശിവസേന പിന്തുണച്ചിട്ടുണ്ട്.