ബുംറയെപ്പോലെയായിരിക്കും നിന്നെ ഞാൻ ഉപയോഗിക്കുക

  • 5 years ago
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ മാസ്മരീക പ്രകടനം നടത്തി ഇന്ത്യൻ ആരാധകരുടെ മനം കവർന്ന താരമാണ് ദീപക് ചഹാർ. ഇന്ത്യക്ക് മത്സരത്തിൽ വിജയവും അതു വഴി പരമ്പരയും സമ്മാനിച്ചത് ദീപക് ചഹാറിന്റെ ഹാട്രിക് ഉൾപ്പടെയുള്ള ആറ് വിക്കറ്റ് പ്രകടനമായിരുന്നു. മല്‍സരത്തില്‍ 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹാര്‍ ആറു പേരെ പുറത്താക്കിയത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും ചഹാറിന് തന്നെയായിരുന്നു.