Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam

  • 5 years ago
Koodathai case: these are the reasons why jolly k1lled Roy
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയേയും മറ്റ് രണ്ട് പേരേയും കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയോട് ഒപ്പം മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 6 ദിവസമാണ് കോടതി അനുവദിച്ചത്. ഇതോടെ വരും ദിവസങ്ങളില്‍ മൂന്ന് പേരേയും ഒരുമിച്ചും അല്ലാതെയും പോലീസ് ചോദ്യം ചെയ്യും.അതിനിടെ കസ്റ്റഡി അപേക്ഷയില്‍ കൊലപാതകം സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും വിശദീകരണങ്ങളുമാണ് ഉള്ളത്. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി വെളിപ്പെടുത്തിയതെന്ന് അപേക്ഷയില്‍ പറയുന്നു.

Recommended