കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ പല വിധത്തിലഉള്ള ആശങ്കകള്‍ പങ്കു വെക്കാറുണ്ട്. ഇത് പലപ്പോഴും കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ പിടിക്കുന്നില്ല എന്നുള്ളതെല്ലാമായിരിക്കും. തന്റെ കുഞ്ഞിന് എപ്പോഴും ബെസ്റ്റ് നല്‍കണം എന്നുള്ളതാണ് എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് മുട്ടയും പാലും പഴങ്ങളും പച്ചക്കറികളും എല്ലാം. എന്നാല്‍ ഈ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം തന്നെ പലപ്പോഴും കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതാണോ അല്ലയോ എന്ന് അറിഞ്ഞിരിക്കണം.