ആരാധന ...(8) സ്വർഗത്തിൽ നിന്നും ഭൂവിലേക്കെഴുന്നളും തിരുവോസ്തിരൂപനെ ആരാധന തിരുഭോജ്യമായ് നിന്നെ ഉൾക്കൊള്ളുംനേരം സ്വർഗീയരാജനെ ആരാധനാ (2)
ജീവന്റെ കൂദാശയായ് ജീവിക്കും ദൈവമേ ആൽമാവും ജീവനും സത്യവുമായി ആരാധിച്ചീടുന്നു ഞാൻ (2)
കുർബാനയായി എന്നുള്ളിൽ വാഴുന്ന ഈശോ സ്നേഹാഗ്നിയായി എൻ ജീവനിൽ വാഴും നാഥാ (2) കാത്തിരിക്കുന്നു നാഥാ ഞങ്ങൾ നിന്നെ സ്വീകരിക്കാൻ (2) ജീവന്റെ കൂദാശയായ് ജീവിക്കും ദൈവമേ ആൽമാവും ജീവനും സത്യവുമായി ആരാധിച്ചീടുന്നു ഞാൻ
തിരുവോസ്തിയായി നിന്നെ ഉൾക്കൊള്ളും നേരം കാരുണ്യമായി എന്നുള്ളിൽ അലിയുന്ന നാഥാ (2) എൻ ജീവനേക്കാളേറെയായി നിന്നെ സ്നേഹിക്കുന്നു (2)