Ennumenne Nin Karunayil (New Worship Song) | Binoy Cherian | Joby John | എന്നുമെന്നെ നിൻ കരുണയിൽ |

  • 5 years ago
Lyrics : Boben T G
Music : Binoy Cherian
Singer : Joby John
BGM : Martin Mundakkyam
Backing Vocals : Anitha, Josely, Jisha, Jennifer
Album : Ennumenne Nin Karunayil
Recorded at : POP Media
Mix & Mastering : Naveen S
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

എന്നുമെന്നെ നിൻ കരുണയിൽ
കാത്തു പാലിക്കുന്നതോർക്കുകിൽ
നന്ദിയോടെ ഞാൻ സ്തുതിച്ചീടും
സ്നേഹ നാഥനെ നിരന്തരം
താണു വീണു ഞാൻ വണങ്ങീടും
പൊന്നു നാഥനെ നിൻ പാദത്തിൽ


നിത്യ ജീവനാണവൻ
സ്നേഹ ധാരയാണവൻ
പൂർണ്ണ ഹൃദയമോടെ വാഴ്ത്തീടാം
സർവ്വശക്തനാണവൻ
ജീവവാതിലാണവൻ
പൂർണ്ണ ശക്തിയോടെ വാഴ്ത്തീടാം

കാൽവരിയിൽ എൻറെ പേർക്കു നീ
ശാപമായി തീർന്നതോർക്കുകിൽ
കാൽകരം കുഴഞ്ഞു വീണു നീ
പാപമേറി പോയതോർക്കുകിൽ
നന്ദിയോടെ ഞാൻ സ്തുതിച്ചീടും
താണു വീണു ഞാൻ വണങ്ങീടും


ഏഴയെന്നെ മാർവ്വിലേറ്റുവാൻ
സ്വർഗ്ഗ മോടി വിട്ടു വന്നതാൽ
എണ്ണമറ്റ വൻ കൃപകളാൽ
എന്നുമെന്നെ പോറ്റിടുന്നതാൽ
നന്ദിയോടെ ഞാൻ സ്തുതിച്ചീടും
താണു വീണു ഞാൻ വണങ്ങീടും

Recommended