ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഫിറോസ് ആരാധകരുടെ പൊങ്കാല

  • 5 years ago
k k shailaja teacher's facebook post
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഫിറോസ് കുന്നുംപറമ്പില്‍ ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. ഫിറോസ് ചാരിറ്റിയുടെ മറവില്‍ സ്വന്തം കീശ വീര്‍പ്പിക്കുകയാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ അത്തരം കന്റുകളെ ഫിറോസ് ആരാധകര്‍ നേരിട്ടത് അതി രൂക്ഷമായ ഭാഷയിലാണ്. ഈ വാഗ്വാദങ്ങള്‍ക്കിടെ മനോരമ ന്യൂസ് ചാനല്‍ ഓണ്‍ലൈന്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പറ്റി അന്വേഷണ പരമ്പര ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി നടപടി എടുക്കാന്‍ പുറപ്പെട്ട ശൈലജ ടീച്ചര്‍ അത് ഫേസ്ബുക്കില്‍ പ്രഖ്യാപിക്കുകയും ചെയ്തു, പക്ഷേ ടീച്ചര്‍ മനോരമ ന്യൂസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്ന് പറയാന്‍ വിട്ടുപോയി. പിന്നെ പറയണോ പൂരം. ഫിറോസിന് എതിരെ ആണ് ശൈലജ ടീച്ചറുടെ ഒളിയമ്പ് എന്ന് കരുതിയാവണം മന്ത്രിയുടെ ഫേസ്ബുക്കില്‍ പേജില്‍ കേറി ഫിറോസ് അനുകൂലികള്‍ പൊങ്കാലയിട്ടു.

Recommended