രാജി വയ്ക്കും മുന്‍പ് തോല്‍വിയുടെ കാരണം അറിയണം: രാഹുല്‍ ഗാന്ധി

  • 5 years ago
Rahul Gandhi asked PCC presidents to submit reports to review poll debacle
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസ് പക്ഷെ തകര്‍ന്നടിഞ്ഞു. 17 ഇടങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ പോലും പാര്‍ട്ടിക്കായില്ല. കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം വെറും 52ല്‍ ഒതുങ്ങി. മറുവശത്ത് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ അധികാരത്തിലേത്ത് തിരിച്ചെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ അടക്കം അനുനയ ശ്രമങ്ങള്‍ നടത്തിയിട്ടും രാഹുല്‍ തീരുമാനം പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ പരാജയത്തിന്റ കാരണം പഠിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങുകയാണ്. സംസ്ഥാന അധ്യക്ഷന്മാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുല്‍

Recommended