അര്‍ബുദം ബാധിച്ച കുഞ്ഞിന് കരുണയുടെ കൈകളുമായി പ്രിയങ്ക

  • 5 years ago
Priyanka gandhi vadra helped airlift a two year old
ഗുരുതരാവസ്ഥയിലായ രണ്ടര വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരസഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലെത്തിക്കാന്‍ സ്വകാര്യവിമാനം ഏര്‍പ്പെടുത്തിയാണ് പ്രിയങ്ക കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.ട്യൂമര്‍ ബാധിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള കമലാ നെഹ്റു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടരവയസ്സുള്ള പെണ്‍കുട്ടി. വെള്ളിയാഴ്ച്ചയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Recommended