മസാല ബോണ്ടിന്റെ പേരിൽ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ലണ്ടനിലേക്ക്

  • 5 years ago
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ പേരിൽ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ലണ്ടനിലേക്ക്. കിഫ്ബിയിലെ അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർ മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് വിദേശ സാമ്പത്തിക ഇടപാടുകളിൽ പരിശീലനം നേടാനെന്ന പേരിൽ ഈ മാസം 16,17 തിയതികളിൽ ലണ്ടനിൽ കൊണ്ടുപോകുന്നത്. കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അഡി. സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയുമായ ആനി ജൂല തോമസ്, ഡെപ്യൂട്ടി ഫണ്ട് മാനേജർ വി.സുശീൽ കുമാർ, സെക്ഷൻ ഓഫീസർ ജ്യോതിലക്ഷ്മി, അസിസ്റ്റന്റ് തസ്തികയിലുള്ള ആർ. എസ് ഹേമന്ത്, ടി.വി.ഷാരോൺ, ടി.വി.സൂരജ്, എ. നൗഷാദ് എന്നിവരെയാണ് ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്.