Sivasena | കേന്ദ്രബജറ്റ് എല്ലാതരം ആൾക്കാരെയും പരിഗണിച്ചുകൊണ്ടുള്ള ജനകീയ ബജറ്റ് എന്ന് സാമ്‌ന

  • 5 years ago
കേന്ദ്രബജറ്റ് എല്ലാതരം ആൾക്കാരെയും പരിഗണിച്ചുകൊണ്ടുള്ള ജനകീയ ബജറ്റ് എന്ന് ശിവസേന മുഖപത്രമായ സാമ്‌നയുടെ പ്രസംഗത്തിൽ പറയുന്നു.മഴ കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് പദ്ധതിയുടെ പെരുമഴയാണ് കേന്ദ്രസർക്കാർ നൽകിയത് .കർഷകർക്ക് ധനസഹായവും നികുതി ഘടനയിൽ മാറ്റവും അടക്കം ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ടു വന്നു എന്നും സാമ്‌നയുടെ വിലയിരുത്തലുകളുണ്ട്. ശിവസേന മുഖപത്രമായ സാമ്‌നയുടെ ഇത്തരം പ്രശംസകൾ മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.