Meghalaya | മേഘാലയയിലെ ഖനിയിൽ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

  • 5 years ago
മേഘാലയയിലെ ഖനിയിൽ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഖനിക്കുള്ളിൽ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാൽ കാണാതായ തൊഴിലാളികളിൽ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് വിദ​ഗ്ധർ നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയിൽ ആണ് അപകടം ഉണ്ടായത്.ഖനിയ്ക്കുള്ളിൽ 200 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.

Recommended