കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി | Oneindia Malayalam

  • 7 years ago
പാണത്തൂരില്‍ വച്ചു കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. അന്നു മുതല്‍ പോലീസും പ്രത്യേക അന്വേഷണസംഘവുമെല്ലാം സനയ്ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്നു വരെ സംശയമുയര്‍ന്നിരുന്നു.
പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.വീടിനു സമീപത്തുള്ള പവിത്രകയം പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സേനയടക്കം സനയുടെ തിരച്ചിലിനായി എത്തിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വീട്ടിന് അരിലികുള്ള കനാലില്‍ സന വീണതായിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വിവരും ലഭിച്ചിരുന്നില്ല.

Recommended