Narendra Modi | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ പ്രധാനമന്ത്രി കേരളത്തിലെത്തും.

  • 5 years ago
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയനുസരിച്ച് പൂർത്തിയാക്കിയ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.വൈകിട്ട് 7 നും 9 നും ഇടയ്ക്കായിരിക്കും പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം. പൈതൃക കാൽനടപ്പാതയും പത്മതീർത്ഥക്കുളം നവീകരണവും ഉൾപ്പെടെ 75.88 കോടിയുടെ പദ്ധതികളാണ് ടൂറിസം മന്ത്രാലയം ഇവിടെ നടപ്പാക്കിയിരിക്കുന്നത്. ഇവയുടെ നിലവാരവും പ്രധാനമന്ത്രി നിരീക്ഷിക്കും എന്നും റിപ്പോർട്ടുകളുണ്ട്.