Vanitha Mathil | കുടുംബശ്രീ അയൽക്കൂട്ട വനിതാ പ്രവർത്തകർക്കെതിരെ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നു

  • 5 years ago
കുടുംബശ്രീ അയൽക്കൂട്ട വനിതാ പ്രവർത്തകർക്കെതിരെ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നു. വനിതാ മതിലിൽ പങ്കാളിത്തം കുറഞ്ഞാൽ ഇവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് ഭീഷണി സന്ദേശങ്ങൾ. വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ വായ്പയും ആനുകൂല്യങ്ങളും തടയുമെന്ന് മുന്നറിയിപ്പ് നൽകും വിധമാണ് വാട്സാപ്പിലൂടെ ഇത്തരം ഭീഷണി സന്ദേശങ്ങൾ പരക്കുന്നത്. വനിതാ പങ്കാളിത്തം കുറയുന്ന അയൽക്കൂട്ടങ്ങളുടെ പേരും അഫിലിയേഷൻ നമ്പറും കൈമാറണമെന്നും സന്ദേശത്തിൽ പറയുന്നു. മലപ്പുറം ജില്ലാ അസിസ്റ്റൻറ് മിഷൻ കോർഡിനേറ്ററുടെ മുന്നറിയിപ്പ് എന്ന നിലയിലാണ് ഭീഷണി സന്ദേശം പ്രചരിക്കുന്നത് .

Recommended