എട്ടു ജില്ലകളില്‍ ജാഗ്രത നിര്‍ദേശം | Oneindia Malayalam

  • 6 years ago
heavy rain alert in kerala
കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്രജലകമ്മിഷനും അറിയിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കേരളത്തിലെ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് (ജാഗ്രത നിര്‍ദേശം) പുറപ്പെടുവിപ്പിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
#Kerala #MorningNewsFocus