പിന്തുണ പ്രഖ്യാപിച്ച് AB de Villiers | OneIndia Malayalam

  • 6 years ago

കേരളത്തിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് എബി പിന്തുണയറിയിച്ചിരിക്കുന്നത്. കേരളത്തില്‍, കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന ജനതയ്‌പ്പൊപ്പമാണ് എന്റെ ചിന്തയും പ്രാര്‍ത്ഥനയും. പ്രളയത്തില്‍ നൂറിലധികം പേര്‍ക്ക് ജീവനും ഇരുപതിനായിരത്തിലധികം പേര്‍ക്ക് വീടില്ലാതായി. ഭീതിജനകമാണ് അവിടത്തെ കാര്യങ്ങളെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ട്വീറ്റ്. നേരത്തെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലീവര്‍പൂളും കേരളത്തിനെ പിന്തുണച്ചിരുന്നു. AB de Villiers pours his heart out for the Kerala Flood victims

Recommended