വീണ്ടും ബോട്ടില്‍ കപ്പലിടിച്ച് മരണം | Oneindia Malayalam

  • 6 years ago
Ship hits fishing boat off Kochi,3 fishermen lost their lives
കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുറം കടലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ ഓഷ്യാന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിൽ ഇടിച്ച് ബോട്ട് പൂർണമായും തകർന്നു. ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
#Boat #Ship

Recommended