All NRI marriages to be registered within 48 hours: Maneka Gandhi

  • 6 years ago
ഭാര്യമാരെ പറ്റിച്ചാല്‍... പ്രവാസികളെ ജാഗ്രതൈ!



ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം.


ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മനേക ഗാന്ധി അറിയിച്ചു. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവുമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മനേക ഗാന്ധി പറഞ്ഞു.ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചട്ടം കര്‍ശനമാക്കിയത്

Recommended