Out on Bail, Dr Kafeel Khan About Gorakhpur BRD Medical College Tragedy

  • 6 years ago

രക്ഷിക്കാന്‍ ശ്രമിച്ചു...ശിക്ഷ ലഭിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാറും ആശുപത്രി അധികൃതരുമടക്കം ആരും ഒപ്പംനിന്നില്ല- ഡോ. കഫീല്‍ ഖാന്‍


ഗോരഖ്പുരില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവം യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ശത്രുക്കളോടെന്ന പോലെയാണു പെരുമാറിയതെന്ന് ശിശുരോഗ വിദഗ്ധൻ .യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീൽ ഖാന് ഏഴു മാസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡോ. കഫീല്‍ ഖാന്‍. രക്ഷിക്കാ‍ന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയാണ്ടായതെന്നു പറഞ്ഞാണു കഫീല്‍ ഖാന്‍ സംസാരിച്ചു തുടങ്ങിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാറും ആശുപത്രി അധികൃതരുമടക്കം ആരും ഒപ്പംനിന്നില്ല. അവസാനനിമിഷവും ഒരോ കുട്ടിയെയും രക്ഷിക്കാന്‍ മാത്രമാണു താനുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.‌നിലവില്‍ സസ്പെന്‍ഷനിലുള്ള താന്‍ അടക്കമുള്ളവരെ തിരിച്ചെടുത്തില്ലെങ്കില്‍ സ്വന്തമായി ആശുപത്രിയാരംഭിക്കുമെന്നും കഫീൽ വ്യക്തമാക്കി.

Recommended