മധുവിൻറെ പേരിൽ പ്രചരിച്ചിരുന്ന ചിത്രം വ്യാജം | Oneindia Malayalam

  • 6 years ago
അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റേതെന്ന പേരിൽ പ്രചരിച്ചത് വ്യാജ ചിത്രം. മധുവിന്റെ പഴയകാല ചിത്രമെന്ന വിവരണത്തോടെയാണ് മറ്റൊരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.പാലക്കാട് ഐടിഡിപിയിലെ സാമ്പത്തിക സഹായം കൊണ്ട് മധു മുട്ടിക്കുളങ്ങര സ്ഥാപനത്തിൽ തൊഴിൽ പരിശീലനം നേടിയിരുന്നു. ഇക്കാലത്തുള്ള മധുവിന്റെ ചിത്രമെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്.

Recommended