കലാപത്തിന് ആഹ്വാനം ചെയ്തു ! ഏഷ്യാനെറ്റ് ചെയർമാനെതിരെ കേസ്

  • 6 years ago
Case registered against Rajeev Chandrasekharan MP
ഏഷ്യാനെറ്റ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പരിയാരം പോലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് കലാപത്തിന് എംപി ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം പ്രവർത്തകർക്കെതിരെ ബിജെപി പ്രവർത്തകർക്കുള്ള വൈരാഗ്യം ആളികത്തിക്കാൻ നോക്കിയെന്ന് പരാതിയിൽ പറയുന്നു.രാഷ്ട്രീയ താൽപ്പര്യത്തിലാണ് രാജീവ് ചന്ദ്രശേഖരൻ എംപി ഇത്തരം പ്രചരണങ്ങൾ നടത്തിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയുംആംബുലൻസും സിപിഎം ബിജെപി അനുകൂല ട്വിറ്റർ അക്കൗണ്ടായ ജയകൃഷ്ണൻ(@സവർക്കർ5200) ആണ് ആദ്യം ഈ പോസ്റ്റിട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരൻ ട്വീറ്റ് ചെയ്യുകയായിരുന്നു. 2017 മെയ് 11 ന് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മരണത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും പരിയാരം മെഡിക്കല്‍ സനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Recommended