മദ്യം വാങ്ങാം പക്ഷെ വാങ്ങണ്ട???

  • 6 years ago
മദ്യം വാങ്ങുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് ശ്രീലങ്ക പിന്‍വലിച്ചു


നിരോധനം നീക്കിയ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് നാല്പത് വര്‍ഷമായി തുടര്‍ന്ന് വന്ന നിരോധനം പുനസ്ഥാപിക്കുകയാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചത്.മൂന്ന് ദിവസം മുമ്പാണ് മദ്യം വാങ്ങുന്നതിനും മദ്യ നിര്‍മ്മാണ വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമവീര ഒപ്പുവച്ചത്. ഇത് പ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന അവസ്ഥയും നിലവില്‍ വന്നു.

Sri Lanka reimposes ban on women buying alcohol – days after it was lifted
world

Recommended