ഇനി രമേഷ് പിഷാരടിയുടെ ബ്രില്ല്യണ്‍സ് കാണാം, പഞ്ചവര്‍ണതത്തയുടെ ചിത്രീകരണം തുടങ്ങി

  • 6 years ago
ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണതത്ത. 2017 ല്‍ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നവാഗത സംവിധായകന്മാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരുകയാണ്. ആദ്യ സിനിമ തന്നെ മികച്ച അഭിപ്രായം നേടുന്നതോടെ വ്യത്യസ്ത കഥകളുമായി പലരും സിനിമയെ പല പരീക്ഷണങ്ങളും നടത്തുകയാണ്കോമഡി വേദികളെ ചിരിയുടെ പൂരപ്പറമ്പാക്കുന്ന അവതാരകനും നടനുമായ രമേഷ് പിഷാരടി സംവിധാനത്തിലും ഒരു പരീക്ഷണം നടത്താനൊരുങ്ങുകയാണ്. പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമുടെ പൂജ ചടങ്ങുകള്‍ ഇന്നലെ കഴിഞ്ഞിരിക്കുകയാണ്

Recommended