പുലിമുരുഗനെയും മലത്തിയടിച്ച് ഷാജി പാപ്പൻ | filmibeat Malayalam
- 6 years ago
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് ആട് 2. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് തുടക്കത്തിലേ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. കലക്ഷന്റെ കാര്യത്തിലും ആശ്വാസമായിരുന്നു. ബോക്സോഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.സിനിമ റിലീസിന് ചെയ്യുന്നതിന് മുന്‍പെത്തിയ ടീസറിനും ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഡിസംബര്‍ 12നാണ് ആട് 2ന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. 4.6 മില്യന്‍ ആള്‍ക്കാരാണ് യൂട്യൂബിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും മത്സരിച്ച് അഭിനയിച്ച കലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 3.5 മില്യന്‍ പേരാണ് കലിയുടെ ട്രെയിലര്‍ കണ്ടത്.24 മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ കൂടുതല്‍ പേര് കണ്ട ട്രെയിലറും ആട് 2 ന്റെതാണ്. 1.1 മില്യന്‍ വ്യൂസാണ് ലഭിച്ചത്.