ഫെമിനിസ്റ്റാണോ??റിമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

  • 6 years ago
Are you a Feminist? Rima Kallingal asked Pinarayai Vijayan and what happened next

സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കലക്ടീവുമായി ബന്ധപ്പെട്ടാണ് ഫെമിനിസ്റ്റ് എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. എന്നാല്‍ ചര്‍ച്ചകളില്‍ ഭൂരിഭാഗവും ഫെമിനിസമെന്ന ആശയത്തെക്കുറിച്ചല്ല. മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ പരിഹസിക്കുന്നതിനാണ് ഫെമിനിസം ഉപയോഗിക്കപ്പെടുന്നത്. ഫെമിനിച്ചി എന്നത് സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് അടക്കമുള്ളവര്‍ക്ക് തെറിവിളിക്ക് തുല്യമാണ്. അതേസമയം സമത്വത്തിന് വേണ്ടി വാദിക്കുന്ന സ്ത്രീകളും പുരുഷന്മാരും ആ വിളിയൊരു അംഗീകാരമായി കാണുന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മുകളിലോ, പുരുഷന്‍ സ്ത്രീയ്ക്ക് മുകളിലോ എന്നതല്ല, സ്ത്രീ പുരുഷ സമത്വം എന്നതാണ് ഫെമിനിസം അര്‍ത്ഥമാക്കുന്നത്. പ്രമുഖരായ സ്ത്രീകളടക്കം പറയുന്നത് കേള്‍ക്കാം, സ്ത്രീ പുരുഷ സമത്വം വേണം.കേരളത്തില്‍ നിലവിലെ ഏറ്റവും ശക്തനായ സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഫെമിനിസ്റ്റാണോ ? ഈ ചോദ്യം ചോദിച്ചത് മറ്റാരുമല്ല. നടി റിമ കല്ലിങ്കലാണ്. ഫാന്‍സ് ഫെമിനിച്ചിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള നടിയാണ് റിമ കല്ലിങ്കല്‍.

Recommended