പ്രതീക്ഷ കാക്കാതെ പ്രണവും ആദി ട്രെയിലറും | filmibeat Malayalam

  • 6 years ago
Aadhi Official Trailer

ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാല്‍ നായകൻ ആയെത്തുന്ന ആദി പ്രേക്ഷകരിലേക്കെത്തുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 26നാണ് ചിത്രത്തിൻറെ റിലീസ്. പ്രണവിനൊപ്പം സിദ്ദിഖ്, ലെന, അനുശ്രീ, അതിഥി, ഷറഫുദ്ദീന്‍, ജഗപതി ബാബു തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അത്ര പോര എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ടാണ് ഒരുമിനിട്ട് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. എല്ലാ ഫ്രെയിമിലും പ്രണവ് നിറഞ്ഞു നില്‍ക്കുന്നു. പ്രണവിന്റെ ഡബ്ബിങും അത്ര ശരിയായിട്ടില്ല എന്ന അഭിപ്രായവുമുണ്ട്. ഒട്ടും പക്വതയും ഗാംഭീര്യവുമില്ലാത്ത ശബ്ദം പ്രണവിന് യോജിയ്ക്കുന്നില്ല. പ്രണവ് തന്നെയാണോ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്നാണ് ചിലരുടെ ചോദ്യം.

Recommended