ഈ ദിവസം മറക്കില്ലെന്ന് അമേരിക്ക | Oneindia Malayalam

  • 6 years ago
The U.N. General Assembly on Thursday overwhelmingly passed a measure rejecting the Trump administration's recognition of Jerusalem as Israel's capital. Nikki Haley, the U.S. ambassador to the United Nations, set the stage for a future showdown.

ജറുസേലം വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഒറ്റപ്പെട്ടു പോയ ദിവസം മറക്കാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറുസലേമില്‍ തന്നെ സ്ഥാപിക്കുമെന്നും ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പ് അമേരിക്കന്‍ തീരുമാനത്തെ മാറ്റില്ലെന്നും നിക്കി ഹാലെ പറഞ്ഞു. വോട്ടെടുപ്പ് ഐക്യരാഷ്ട്രസഭയെ കുറിച്ചുള്ള അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്നും നിക്കി ഹാലെ പറഞ്ഞു. ജുറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന അമേരിക്കയുടെ തീരുമാനത്തിനെതിരായ പ്രമേയത്തെ ഇന്ത്യയുള്‍പ്പടെ 128 രാജ്യങ്ങളാണ് പിന്തുണച്ചിരുന്നത്. അമേരിക്ക, ഇസ്രായേല്‍, ഹോണ്ടുറാസ്, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, മൈക്രോനേഷ്യ, നൗറു. പലൗ, ടോഗോ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തിനെതിരായി വോട്ടു ചെയ്തത്.

Recommended