ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്ക | Oneindia Malayalam

  • 6 years ago
The White House has questioned the mental health of North Korean leader Kim Jong-un

ഉത്തരകൊറിയ്ക്ക് നേരെ പരിഹാസവുമായി വീണ്ടും അമേരിയ്ക്ക രംഗത്ത്. നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശേധിക്കണമെന്ന് വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നിരന്തരം നടത്തുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി നിരവധി തവണയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തുന്നത്. എല്ലാവരുമായി സമാധനപരമായി മുന്നോട്ട് പോകണമെന്നാണ് അമേരിക്കയുടെ താൽപര്യം. ഉത്തരകൊറിയയോടും അങ്ങനെ തന്നെയാണ്. ഒരു തരത്തിലുള്ള വൈരാഗ്യവും രാജ്യത്തിനോടില്ലെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഉത്തരകൊറിയയുടെ സമീപനം അങ്ങനെയല്ലെന്നും അവർ ഉടനെ നല്ല തീരുമാനത്തുമെന്നാണ് പ്രതീക്ഷയെന്നും സാറാ പറഞ്ഞു.കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ അമേരിക്കയ്ക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയെ തകർക്കാൻ കെൽപ്പുള്ള ആണവായുധത്തിന്റെ ബട്ടൻ ഇപ്പോഴും തന്റെ പക്കലാണെന്നുള്ള സത്യം അവർ തിരിച്ചറിയണമെന്നും ഉൻ പറഞ്ഞിരുന്നു.

Recommended