2ജി അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് | Oneindia Malayalam

  • 6 years ago
2 ജി കേസിൽ പ്രതികരണവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്ക് ആവശ്യമില്ല. കോടതി വിധി സംസാരിക്കുന്നുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞു. 2 ജി സ്പെക്ട്രം യുപിഎ സർക്കാരിനെതിരെയുള്ള പ്രചാരണ തന്ത്രം മാത്രമായിരുന്നെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു. യുപിഎ സർക്കാരിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുള്ള കോടതിയുടെ കണ്ടെത്തൽ ഏറെ സന്തോഷം തരുന്നുണ്ടെന്നും സിങ് പറഞ്ഞു. ടുജി സ്പെക്ട്രം കേസിൽ കോടതി വിധി വന്നതിനു പിന്നാലെയാണ് മൻമോഹൻ സിങിന്റെ പ്രതികരണം. മുൻ സിജി വിനോദ് റായ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിവിധിയിലൂടെ ടുജി സ്പെക്ട്രം കേസിൽ ഉയർന്നു വന്ന ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞുവെന്ന് മുൻ ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിനെതിരെ ഉയർന്നു വന്ന ഏറ്റവു വലിയ അഴുമതി ആരോപണമായിരുന്നു 2 ജി. ഇന്നത്തെ വിധിയിലൂടെ കേൺഗ്രസ് കുറ്റ വിമുക്തരായിരിക്കുകയാണ്. രാജ്യത്ത് നീതി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ടൂജി കേസിൽ സംഭവച്ചിരിക്കുന്നതെന്നു എംപി ശശി തരൂർ പറഞ്ഞു

Recommended