എഡ്ഡി എത്തി! റെക്കോർഡുകള്‍ പഴങ്കഥയാക്കുമോ?

  • 6 years ago
Mammootty's Masterpiece To Break Records?

പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന് ശേഷം റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രം. ഈ സിനിമയെത്തുന്നതോടെ നിലവില്‍ മലയാളസിനിമയില്‍ നിലനില്‍ക്കുന്ന മിക്ക റെക്കോർഡുകളും തകരുമെന്നാണ് അണിയറപ്രവരർത്തകുടെയും ആരാധകരുടെയും അവകാശവാദം. ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മാസ്റ്റര്‍പീസും ഇടം നേടുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 100 കോടി ക്ലബില്‍ സിനിമ ഇടം പിടിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. എഡ്ഡി എന്ന വിളിപ്പേരുള്ള എഡ്വേർഡ് ലിവിങ്സ്റ്റണ്‍ എന്ന കോളഡ് പ്രൊഫസറായാണ് മാസ്റ്റർപീസില്‍ മമ്മൂട്ടി എത്തുന്നത്.

Recommended