'സംഘികള്‍ ദേശ സ്നേഹം പഠിപ്പിക്കേണ്ട' അലന്‍സിയര്‍ | filmibeat Malayalam

  • 6 years ago
Alencier Opens Up About Cinema And Super Stars

തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിയോജിപ്പിന്റെ പാരമ്പര്യം എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അലന്‍സിയര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. താനൊരു നടനാണ്, താരമല്ലെന്ന് അലന്‍സിയര് വ്യക്തമാക്കി. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണെന്നും അലന്‍സിയര്‍ പറഞ്ഞു. താന്‍ മണ്ണില്‍ ചവിട്ടി നടക്കുന്ന, തെരുവില്‍ ജീവിക്കുന്ന നടനാണ്. ഓരോ കലാകാരന്റെയും ഉത്തരവാദിത്വമാണ് നാട്ടില്‍ നടക്കുന്നത് എന്തെന്ന് വിളിച്ച് പറയുക എന്നത്. നാട്ടില്‍ അസഹിഷ്ണുത വളരുന്ന കാലത്ത് താനും ഒരു അസഹിഷ്ണുവായി മാറേണ്ടതുണ്ട്. ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും ഭ്രാന്ത് പിടിക്കുമ്പോള്‍ കലാകാരന്മാര്‍ക്കും ഭ്രാന്ത് പിടിക്കേണ്ടതുണ്ട്. വടക്ക് നിന്നുള്ളവര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ കണ്ണ് ചൂഴ്‌ന്നെടുക്കാനും കഴുത്തറക്കാനും ജാഥ നടത്തുന്നു. തെക്കുനിന്ന് പ്രതിരോധത്തിന്റെ ജാഥയാണ് താന്‍ നടത്തുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന ശീലം മുന്‍പ് തൊട്ടേ ഉണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് സിനിമാക്കാരനായത് കൊണ്ടാണ്.

Recommended