IFFKയില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് ഭീഷണി | Oneindia Malayalam

  • 7 years ago
Youth Threatens Malappuram Girl On Facebook Live

ചലച്ചിത്രോത്സവ വേദിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിക്ക് നേരെയും ഭീഷണി. ഐഎഫ്എഫ്കെ വേദിയിൽ നൃത്തം ചെയ്ത മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുടെ മുഖത്തടിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. സലീം ബാവ പിൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഈ ലൈവ് വീഡിയോ പുറത്തുവന്നത്. എന്നാൽ സംഭവം ചർച്ചാവിഷയമായതോടെ ഇയാൾ വീഡിയോ നീക്കം ചെയ്തു. മലപ്പുറത്ത് ഒരുകൂട്ടം മുസ്ലീം വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചതാണ് ഫ്ലാഷ് മോബ് വിവാദത്തിന് തുടക്കം കുറിച്ചത്. മതമൗലികവാദികൾ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചതോടെ വിഷയം വിവാദമായി മാറുകയായിരുന്നു. മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്ക് പിന്തുണയർപ്പിച്ചാണ് ഐഎഫ്എഫ്കെ വേദിയിലും ഫ്ലാഷ് മോബ് അരങ്ങേറിയത്. ഫ്രീ തീങ്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ് മോബിൽ മലപ്പുറം സ്വദേശിനിയായ ജസ്ല അടക്കമുള്ള പെൺകുട്ടികളും പങ്കെടുത്തിരുന്നു.

Recommended