സമയത്ത് ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങള്‍? | Oneindia Malayalam

  • 6 years ago

Is it bad for you to eat late?

ജീവിതശൈലിയും ജോലിയുടെ സ്വഭാവവും കാരണം നമ്മളില്‍ പലരും രാത്രി വൈകിയുള്ള ഭക്ഷണശീലമുള്ളവരാണ്. നല്ല സമയം മുഴുവൻ മറ്റ് പല കാര്യങ്ങളിലും മുഴുകി രാത്രി 10 മണി കഴിഞ്ഞാല്‍ തട്ടുകടകളിലും ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളിലും ശരണം തേടുന്നവർ, അല്ലാത്തവരാവട്ടെ കാര്യമില്ലാതെ നേരം കളഞ്ഞ് ഭക്ഷണം വൈകിപ്പിക്കുന്നവരും. ചുരുക്കം ചിലരെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുന്നവരാണെങ്കിലും കണക്കെടുക്കാൻ തുനിഞ്ഞാല്‍ പത്തില്‍ പകുതിയെങ്കിലും പത്ത് മണിക്കപ്പുറം ഭക്ഷണം കഴിക്കുന്നവരാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ അവർ അറിയാതെ സ്വന്തം ശരീരത്തിൻറെ താളം തെറ്റിക്കുകയാണ് ചെയ്യുന്നത്. കൌമാര പ്രായം മുതല്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ സ്വന്തം മധ്യ വയസ്സ് കാലഘട്ടത്തിന് മുൻകൂട്ടി രോഗം ബുക്ക് ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പെൻസില്‍വാനിയ സർവകലാശാലയുടെ പഠനത്തില്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. വൈകിയുള്ള ഭക്ഷണം രക്തത്തില്‍ പഞ്ചസാരയുടെയും ഇൻസുലിൻറെയും അളവ് വർധിപ്പിക്കുന്നു.