27 വര്‍ഷത്തിന് ശേഷം ലിസി സിനിമയിലേക്ക്

  • 7 years ago
Lissy Returns To Acting After Two Decade

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് ലിസി. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ലിസി മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലിസി സിനിമയിലേക്ക് തിരിച്ച് വരികയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തെലുങ്ക് സിനിമയിലൂടെയാണ് ലിസി തിരിച്ചുവരുന്നത്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിഭ്രമത്തോടെയാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നതെന്ന് താരം പറയുന്നു. തുടക്കത്തിലെ ആശങ്ക പിന്നീട് അകന്നുപോയെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ 22ാമത്തെ വയസ്സിലാണ് ലിസി സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. നിരവധി അവസരങ്ങള്‍ തേടിയെത്തുന്നതിനിടയില്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് താരം പറയുന്നു. അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധമുണ്ടെന്നും ലിസി കുറിച്ചിട്ടുണ്ട്.

Recommended