അബിയും മകനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അറിയുമോ? | filmibeat Malayalam

  • 7 years ago
Do you know? Abi And Shane Nigam Acted together

മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അബി പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. അബിയുടെ അപ്രതീക്ഷിതമായ വിയോഗത്തിൻറെ ഞെട്ടലിലാണ് സിനിമാലോകം. അബിയുടെ മകൻ ഷെയ്ൻ നിഗം ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അബിയും മകന്‍ ഷെയിന്‍ നിഗവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇവര്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. നായകന്റെ കുട്ടിക്കാല വേഷമാണ് ഷെയിന്‍ ചെയ്തത്.ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി എന്ന സിനിമയില്‍ ഷെയിനും അബിയും അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകനും ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. നായകനായ വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞിന്റെ കുട്ടിക്കാലമാണ് ഷെയിന്‍ അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തില്‍ വില്ലനായാണ് അബി എത്തിയത്.

Recommended