BREAKING ഹാദിയയെ കാണാൻ ഷെഫിന് അനുമതി | Oneindia Malayalam

  • 6 years ago
Shafin Jahan got Permission to vistit Hadiya at college campus, says college dean.

ഹാദിയയെ കാണാൻ ഷെഫിൻ ജഹാന് അനുമതി. സേലത്തെ കോളജ് ക്യാംപസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീൻ അറിയിച്ചു. എന്നാല്‍ കോളജ് ക്യാംപസില്‍ ആർക്കും ഹാദിയയെ കാണാൻ അനുമതിയില്ല. പൊലീസിൻറെ സാന്നിധ്യത്തിലായിരിക്കും ഷെഫിൻ ഹാദിയയെ കാണുക. എന്നാല്‍ എപ്പോഴാകും ഷെഫിൻ ഹാദിയയെ കാണുക എന്നത് സംബന്ധിച്ച് വിവരമില്ല. തുടര്‍ പഠനത്തിനായി ഹാദിയയെ സേലത്തെ ഹോമിയോ കോളേജില്‍ എത്തിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ഹാദിയയെ സേലത്തെ കോളേജിലേക്കു കൊണ്ടുവന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഡല്‍ഹിയില്‍നിന്ന് ഹാദിയ പോലീസ് അകമ്പടിയോടെ വിമാനത്താവളത്തിലെത്തിയത്. രാത്രി ഏഴരയോടെ ഹാദിയയെ സേലത്തെത്തിച്ചു. സേലം ഡെപ്യൂട്ടി കമ്മിഷണര്‍ സുബ്ബുലക്ഷ്മിയുടെ നേതൃത്വത്തില്‍ 25 അംഗ പോലീസ് സംഘം ഹാദിയയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു. എട്ടുമണിയോടെ സേലം ജങ്ഷനിലുള്ള കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ ഹാദിയയെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 24 മണിക്കൂറും സുരക്ഷയുണ്ടാകും. ഹോസ്റ്റലിനകത്ത് വനിതാ പോലീസ് കാവല്‍ നില്‍ക്കും. കോളേജിലേക്ക് പോകാനും വരാനും പോലീസിന്റെ അകമ്പടി ഉണ്ടാവുമെന്ന്‌ അധികൃതര്‍ അറിയിച്ചു. പഠനത്തിനായി സേലത്തുള്ള കേളേജിലെത്തിയ തനിക്കു മുഴുവന്‍ സമയ സുരക്ഷ എന്തിനാണെന്ന് ഹാദിയ ചോദിച്ചു. മുഴുവന്‍ സമയ സുരക്ഷ തനിക്കാവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ ശ്രമിക്കുകയാണെങ്കില്‍ തടയുമെന്നു ഹാദിയയുടെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി.

Recommended