ഹാദിയക്ക് മാത്രമല്ല സുഡാപ്പികള്‍ക്കും സംഘികള്‍ക്കും ട്രോള്‍ | Oneindia Malayalam

  • 7 years ago
Hadiya Case; Social Media Trolls


കഴിഞ്ഞ ദിവസമാണ് ഹാദിയ കേസില്‍ കോടതി വാദം കേട്ടത്. ഹാദിയക്ക് പറയാനുള്ളതും കോടതി കേട്ടിരുന്നു. ഇതിന് പിന്നാലെ തീവ്ര ഹിന്ദുത്വവാദികളും തീവ്ര മുസ്ലിങ്ങളും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ അടിപിടിയും തുടങ്ങി. ട്രോളര്‍മാരും വെറുതെയിരുന്നില്ല, അവരും തകര്‍ത്തു വാരുകയാണ്. ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ വളരെ പോസിറ്റീവ് ആയിട്ടാണ് ട്രോളന്‍മാരും എടുത്തിട്ടുള്ളത്. എന്നാല്‍ സംഘികളേയും സുഡാപ്പികളേയും വെറുതേ വിടാന്‍ അവര്‍ തയ്യാറല്ല. ഹാദിയ കേസ് ഇത്രയും വഷളാക്കിയത് മത, വര്‍ഗ്ഗീയ താത്പര്യമുള്ളവര്‍ ആണെന്നാണ് പരക്കെ ആക്ഷേപം. രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇടപെടലിനേയും ട്രോളന്‍മാര്‍ വെറുതേ വിടുന്നില്ല. എന്തായാലും ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയ ആഘോഷം തുടരുകയാണ്. ഹാദിയ ആണോ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എന്നാണ് ട്രോളന്‍ ചോദിക്കുന്നത്. ഒരുഭാഗത്ത് ഹിന്ദുക്കളെ മൊത്തം സംഘികളാക്കാന്‍ നടക്കുന്ന ചിലരും മറുഭാഗത്ത് മുസ്ലീങ്ങളെ മൊത്തം സുഡാപ്പികളാക്കാന്‍ നടക്കുന്ന ചിലരും ആണ് യഥാര്‍ത്ഥ പ്രശ്‌നം!

Recommended