അറിയുമോ? സുരഭി മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് | filmibeat Malayalam

  • 7 years ago
Surabhi reveals that she has acted with Mohanlal and Mohanlal was surprised to hear that.

ദേശീയ പുരസ്കാരം നേടുന്നതു വരെ സുരഭി ലക്ഷ്മിയെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. ആള്‍ക്കൂട്ടത്തിൻറെ നായികയായിരുന്നില്ല അവർ. പുരസ്കാര നേട്ടത്തിന് ശേഷവും മുഖ്യധാരാ സിനിമകളില്‍ കാര്യമായി ലക്ഷ്മിയെ കണ്ടതുമില്ല. സൂപ്പർ ചിത്രങ്ങളുടെ ഭാഗമാകാതിരുന്ന സുരഭി, താൻ മോഹൻലാല്‍ ചിത്രത്തിൻറെ ഭാഗമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ യഥാർഥത്തില്‍ മോഹൻലാലിനെയും ഞെട്ടിച്ചു. അമൃത ടിവിയിലെ ലാല്‍ സലാം പരിപാടിക്കിടെയാണ് സുരഭിയുടെ വെളിപ്പെടുത്തല്‍. ലാല്‍സലാം പരിപാടിയില്‍ അതിഥിയായി സുരഭി എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുരഭിക്കൊപ്പം ബാലതാരങ്ങളായ മീനാക്ഷിയും അക്ഷരയും കൂട്ടിനുണ്ടായിരുന്നു. രാജീവ്‌നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറയുമ്പോഴാണ് മോഹന്‍ലാലിന് അക്കാര്യം ഓര്‍മ്മ വന്നത്. 2008ലാണ് സിനിമ പുറത്തിറങ്ങിയത്.

Recommended