തീവ്രം രണ്ടാം ഭാഗത്തില്‍ ദുല്‍ഖർ ഉണ്ടാകില്ല | filmibeat Malayalam

  • 7 years ago
Dulquer Salmaan will not act in Roopesh Peethambaran's Theevram 2.

കഴിഞ്ഞയാഴ്ചയാണ് ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ തീവ്രത്തിന് രണ്ടാം ഭാഗം എത്തുന്നു എന്ന തരത്തില്‍ വാർത്തകള്‍ വന്നത്. ചിത്രം പുറത്തിറങ്ങിയ അഞ്ച് വർഷം തികയുന്ന വേളയില്‍ ആ സന്തോഷം പങ്കുവെച്ച് സംവിധായകൻ രൂപേഷ് പീതാംബരൻ ആണ് വാർത്ത പുറത്തുവിട്ടത്. രൂപേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തീവ്രം. എന്നാല്‍ ചിത്രത്തിനറെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖർ സല്‍മാൻ ഉണ്ടാകില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍. ആദ്യഭാഗത്ത് ദുല്‍ഖര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജ് നായകനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗത്തില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നും രൂപേഷ് വ്യക്തമാക്കിയിരുന്നു.
നിലവില്‍ പൃഥ്വിരാജ് ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളാണ്. അതിനാല്‍ തന്നെ 2019 ല്‍ റിലീസ് ചെയ്യാനാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നത്.

Recommended