എന്‍റെ തങ്കമേ..... നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസ | filmibeat Malayalam

  • 7 years ago
Vignesh Shivan's cute birthday wishes to Nayanthara goes viral

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളാണ് ഇന്ന്. ആരാധകർ കാത്തിരുന്നത് സംവിധായകൻ വിഘ്നേഷ് ശിവയുടെ സന്ദേശത്തിനായി ആയിരുന്നു. 'എന്നെ ഒരുപാട് സ്വാധീനിച്ച പെണ്ണിനു പിറന്നാൾ ആശംസകൾ. എന്നും സുന്ദരിയായും ശക്തയായും ഇരിക്കുക. ഇനിയും അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ട് നയന്‍താര എന്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുക, എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എന്റെ തങ്കമേ നിന്നെ ഞാൻ ബഹുമാനിക്കുന്നു.’–വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു. കാമുകന്‍ വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസക്ക് പകരമായി താന്‍ വിഘ്‌നേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് നയന്‍താര ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. നയന്‍താര നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയായിരുന്നു. പിന്നീട് ഇവര്‍ ഒന്നിച്ചുള്ള യാത്രകളുടേയും ആഘോഷങ്ങളുടേയും ചിത്രങ്ങള്‍ ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ഉറപ്പിക്കുകയും ചെയ്തു.

Recommended