ഫഹദിനും അമലാ പോളിനും ക്രൈംബ്രാഞ്ചിന്‍റെ നോട്ടീസ്, സുരേഷ് ഗോപിക്കും പണികിട്ടി | filmibeat Malayalam

  • 7 years ago
Tax evasion Case: Crime Branch summons Amala Paul, Fahad Faasil

പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതാണ് ഫഹദിനും അമലയ്ക്കും വിനയായിരിക്കുന്നത്. വ്യാജ രേഖയുണ്ടാക്കി, പോണ്ടിച്ചേരിയിലെ വ്യജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നതാണ് ആരോപണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആദ്യപടിയായി ക്രൈംബ്രാഞ്ച് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചു.ലക്ഷങ്ങള്‍ നികുതി വെട്ടിപ്പ് നടത്തി എന്ന പരാതിയിന്മേല്‍ ഹാജരാകാനാണ് താരങ്ങളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് താരങ്ങള്‍ നല്‍കുന്ന മറുപടി പരിശോധിച്ച ശേഷമാകും ക്രൈംബ്രാഞ്ച് കേസെടുക്കുക. ഫഹദ് ഫാസില്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. അതേസമയം അമല പോള്‍ തായ്‌ലന്‍ഡിലാണ് എന്ന മറുപടിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അമല പോളിന്റെയും ഫഹദിന്റെയും സുരേഷ് ഗോപിയുടേതും അടക്കമുള്ള പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി അന്വേഷിച്ചിരുന്നു. വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും വീഡിയോ ദൃശ്യങ്ങളുമടക്കം മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

Recommended