സൗദി: സല്‍മാൻ രാജാവ് സ്ഥാനമൊഴിയുന്നു | Oneindia Malayalam

  • 7 years ago
The king of Saudi Arabia plans to step down and announce his son as his successor next week.

സൌദി ഭരണാധികാരി സല്‍മാൻ രാജാവ് അടുത്തയാഴ്ച അധികാരമൊഴിയുമെന്ന് റിപ്പോർട്ട്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തൻറെ മകനായ മുഹമ്മദ് ബിൻ സല്‍മാൻ എന്ന എംബിഎസിനെ തൻറെ അനന്തരാവകാശിയായുള്ള ഔദ്യോഗിക പ്രഖ്യാപനം രാജാവ് ഉടൻ നടത്തുമെന്നാണ് സൂചന. ഭരണത്തിലിരിക്കെ സൌദിയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്ന എംബിഎസിൻറെ കൈകളിലേക്ക് സൌദിയുടെ സമ്പൂർണ നിയന്ത്രണം എത്തുന്നതോടെ സൌദിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് സൂചന. അമേരിക്കയുമായി സഹകരിച്ച് ഇറാനുമായി പോരാട്ടം നടത്താൻ എംബിഎസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. എംബിഎസിൻറെ കൈകളില്‍ പൂർണമായ അധികാരമെത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാള്‍ വലിയ നഗരം ഒരുക്കി ലോകത്തെ ഞെട്ടിക്കാനും സൌദി ഒരുങ്ങുന്നുണ്ട്. അഴിമതി നടത്തിയതിൻറെ പേരില്‍ ഈ മാസമാദ്യം തന്നെ 13 രാജകുമാരന്മാരെയും മന്ത്രിമാരെയും എംബിഎസ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തൻറെ കൈകളിലേക്ക് അധികാരം വരുന്നതിൻറെ ശക്തമായ സൂചനയായിരുന്നു ഇതിലൂടെ അദ്ദേഹം നല്‍കിയിരുന്നത്.

Recommended